ABOUT APPLLE
APPLLE Institute in Kozhikode has been dedicated to customer satisfaction for the past 24 years, offering a friendly and supportive learning environment. We specialize in Compuer courses, Tally Accounting training and a comprehensive range of Spoken English classes tailored to meet the diverse needs of our students. Whether you’re a beginner looking to start with the basics or an advanced learner aiming to refine your skills, we have the right course for you. Our programs include Beginner’s Classes, Advanced Classes, and Specialty classes. English courses focusing on English fluency, grammar, voice and accent training, and test preparation. We also offer flexible learning options, including Group Classes, Private Lessons, and Online Classes, to suit your schedule with affordable fees structure
OUR HISTORY
Our mission is to empower individuals with cutting-edge skills in computer technology, accounting, and effective communication, fostering personal and professional growth in a dynamic and supportive learning environment.
To become a leading education provider, bridging the skill gap and producing competent professionals who excel in their chosen fields.
1. Excellence in education
2. Innovative learning methods
3. Student-centric approach
4. Industry relevance
5. Continuous improvement
1. Provide high-quality training in computer courses, accounting, and Spoken English.
2. Develop industry-ready professionals with practical skills.
3. Foster critical thinking, creativity, and problem-solving abilities.
4. Cultivate effective communication and interpersonal skills.
5. Ensure placement assistance and career guidance.
1988 ല്‍ കേരള സര്‍വ്വോദയസംഘം ‘സാക്ഷര കേരളം സുന്ദര കേരളം’ എന്ന ആശയത്തെ മുന്‍നിര്‍ത്തി കേരള സാക്ഷരതാ മിഷനുമായി സഹകരിച്ച് ആരംഭിച്ച ‘മലയാളം സാക്ഷരതാ’ പരിപാടികളുടെ തുടര്‍ച്ചയായി ഭാരത സേവാ സമാജവുമായി ചേര്‍ന്ന് 1989 ല്‍ ആരംഭിച്ച പദ്ധതിയാണ് കമ്പ്യൂട്ടര്‍ സാക്ഷരതാ യജ്ഞം.കേരള സര്‍വ്വോദയ സംഘം സ്ഥിതി ചെയ്യുന്ന കോഴിക്കോടുള്ള ഗാന്ധി ആശ്രമത്തിന് ഉള്ളില്‍ത്തന്നെയുള്ള ഒരു ചെറിയ കെട്ടിടത്തില്‍ ബ്ലാക്ക് ആന്റ് വൈറ്റ് മോണിറ്ററോടുകൂടിയുളള മൂന്നോ നാലോ കമ്പ്യൂട്ടറുകളോട് കൂടിയാണ് ഇത് ആരംഭിച്ചത്. സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്നവര്‍ക്കുപോലും പഠിക്കാന്‍ കഴിയുംവിധമാണ് കോഴ്‌സുകള്‍ ആരംഭിച്ചത്.
1992 കാലഘട്ടം തൊട്ട് ഭാരതീയ സേവസമാജത്തില്‍ നിന്ന് വേര്‍പ്പെട്ട് കേരള സര്‍വ്വോദയ സംഘം നേരിട്ട് കോഴ്‌സുകള്‍ നടത്താന്‍ ആരംഭിച്ചു. സാധാരണ ജനങ്ങള്‍ക്ക് ഏറ്റവും താഴ്ന്ന ഫീസില്‍ കോഴ്‌സുകള്‍ ലഭിക്കാന്‍ വേണ്ടിയായിരുന്നു ഈ നീക്കം. അതിനായി ‘ഗാന്ധി ആശ്രമം എജുക്കേഷന്‍സെന്റര്‍’ എന്ന് നാമകരണം ചെയ്യുകയും നടത്തിപ്പിനായി ശ്രീ. അക്തറിനെ ഏല്‍പ്പിക്കുകയും ചെയ്തു. കൃത്യതയാര്‍ന്ന സിലബസ്സുകളിലൂടെയും, ശാസ്ത്രീയമായ പഠനങ്ങളിലൂടെയും അദ്ദേഹം സെന്ററിന്റെ പ്രവര്‍ത്തനത്തെ കൂടുതല്‍ ഫലപ്രദമാക്കി, സര്‍വ്വോദയ സംഘവുമായി ബന്ധപ്പെട്ടു ജോലി ചെയ്യുന്നവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും 20% ഫീസ് ഇളവ് അനുവദിച്ചു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും, വിഗലാംഗര്‍ക്കും 25% ഫീസും ഇളവും ഈ കാലഘട്ടത്തിലാണ് പ്രാബല്യത്തില്‍ വന്നത്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി വിദ്യാര്‍ത്ഥികള്‍ക്ക് ജോലി ലഭിക്കാന്‍ വേണ്ടി സര്‍വ്വോദയ സംഘം നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് എംപ്ലോയ്‌മെന്റില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഈ കാലഘട്ടത്തില്‍ കഴിയുമായിരുന്നു.
2000 കാലഘട്ടത്തിലെത്തിയപ്പോഴത്തേക്കും കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം വാണിജ്യവല്‍ക്കരിക്കപ്പെട്ടുവന്നിരുന്ന കാലഘട്ടത്തിലേക്ക് കടന്നിരുന്നു. ഏറെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ വളരെ ഉയര്‍ന്ന ഇന്‍ഫ്രാസ്‌ട്രെക്ച്ചറോടുകൂടി വരുകയും ചെയ്തു. കമ്പ്യൂട്ടര്‍ സാക്ഷരത എന്നതില്‍ നിന്ന് വളര്‍ന്ന് പ്രൊഫഷണല്‍ ജോലികളിലേക്ക് കമ്പ്യൂട്ടര്‍ വിദ്യാഭ്യാസത്തിന്റെ ആവശ്യകത വളരുകയും ചെയ്തു. വളരെ കുറഞ്ഞഫീസിലും, ഇന്‍ഫ്രാസ്‌ട്രെക്ച്ചറിലും സ്ഥാപനം മുന്നോട്ട് കൊണ്ടുപോകുവാനുള്ള പ്രയാസം ശ്രീ. അക്തര്‍ അറിയിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരം സര്‍വ്വോദയ സംഘം സ്ഥാപനത്തിന്റെ നടത്തിപ്പ് ശ്രീ. ഷിനൂപിനെ ഏല്‍പ്പിക്കുകയും ചെയ്തു.
2012 ല്‍ കമ്പ്യൂട്ടര്‍ സെന്ററിന്റെ മാനേജറായി വന്ന ശ്രീ. സത്യന്‍ സെന്ററിന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ അംഗീകാരം നേടി എടുക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചു. ഈ സമയത്താണ് പഠനത്തോടൊപ്പം സ്റ്റൈപ്പന്റ് എന്ന ആശയം നിലവില്‍ വന്നത്. ഒരു വര്‍ഷത്തെ കോഴ്‌സ് ആയ കമ്പ്യൂട്ടര്‍ ടീച്ചേഴ്‌സ് ട്രെയിനിങ്ങിനാണ് സ്റ്റൈപ്പന്റ് അനുവദിക്കുന്നത്. കോഴ്‌സ് സര്‍ട്ടിഫിക്കറ്റിനോടൊപ്പം, ഇന്റേണ്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് കൂടി കൊടുക്കുന്ന നടപടികള്‍ തുടങ്ങി. മുതിര്‍ന്ന പ്രായക്കാര്‍ക്ക് ഓര്‍മ്മക്കുറവിന്റെ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് കാരണം മറ്റ് സ്ഥാപനങ്ങള്‍ അവരെയൊക്കെ ഒഴിവാക്കുമെന്ന് തിരിച്ചറിഞ്ഞതിനാല്‍ അവര്‍ക്ക് ഒരു പ്രത്യേക പരിഗണന കൊടുത്തു അവര്‍ക്ക് 10% ഫീസിളവ് അനുവദിക്കാനും സ്ഥാപനം തീരുമാനിച്ചു.
2015 ല്‍ ശ്രീമതി ഷീജയുടെ നേതൃത്വത്തില്‍ തുടങ്ങിയ മള്‍ട്ടിമീഡിയ അനിമേഷന്‍ വിങ്ങ് സ്ഥാപനത്തിന്റെ പ്രശസ്തി ഒരുപടി കൂടി മുന്നോട്ട് നയിച്ചു. ടീച്ചഴ്‌സ് കോഴ്‌സിന് എന്നപോലെ മള്‍ട്ടിമീഡിയ കോഴ്‌സിനും ഇന്റേണ്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റും സ്റ്റൈപ്പന്റും നല്‍കാന്‍ ആരംഭിച്ചു.
2019 ല്‍ കേരള സര്‍വ്വോദയ സംഘം കമ്പ്യൂട്ടര്‍ എജുക്കേഷന്‍ സെന്ററില്‍ ഡി.സി.എ. കോഴ്‌സ് നടത്താന്‍ സര്‍ക്കാര്‍ അംഗീകാരം ലഭിച്ചു. കേരള പി. എസ്.സി. പരീക്ഷകള്‍ക്ക് അനുയോജ്യമായ കേരളസര്‍ക്കാര്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റ് ഇപ്പോള്‍ ഡി.സി.എ. കോഴ്‌സുകള്‍ക്ക് ലഭിക്കും. തുടങ്ങിയ ആദ്യ ബേച്ചില്‍ തെന്നെ 3ാം റാങ്ക് കരസ്ഥമാക്കാനും സാധിച്ചു
2020 ല്‍ ഒരു പ്ലേസ്‌മെന്റ് സെല്‍ പ്രവര്‍ത്തനം ആരംഭിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് ജോലി ലഭിക്കാന്‍ ഇത് ഏറെ സഹായകരമായി.
2020 ഏപ്രില്‍ മാസത്തില്‍ ലോകത്ത് എവിടെ ഇരുന്നും ഏത് സമയത്തും, ഏത് ദിവസവും മലയാളത്തില്‍ കമ്പ്യൂട്ടര്‍ പഠിക്കാനും സര്‍ട്ടിഫിക്കറ്റ് ലഭിക്കാനും ഓണ്‍ലൈന്‍ ലേണിങ്ങ് പ്ലാറ്റ് ഫോം ഒരുക്കിയിരിക്കുകയാണ്. കേരളത്തില്‍ ആദ്യമായാണ് ഇത്തരം ഒരു വെബ്‌സൈറ്റ് ആരംഭിക്കുന്നത്.